കാസർകോട്:കുമ്പളയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച. ഇന്നലെ
വൈകീട്ട് 6.30 നും രാത്രി 8 മണിക്കും ഇടയിലാണ് കവർച്ച. വീടിൻെറ പിൻഭാഗം വാതിൽ പൂട്ട് തകർത്ത കവർച്ചാ സംഘം 30
പവൻ സ്വർണാഭരണങ്ങളും 5000 രൂപയും കാൽ ലക്ഷം വില വരുന്ന വെള്ളി ആഭരണവും കവർന്നു. കോയിപ്പാടിനായിക്കാപ്പിലെ എം.ചൈത 25 യുടെ വീട്ടിലാണ് കവർച്ച നടന്നത്. വള, മാല, മോതിരം ഉൾപ്പെടെ ഉള്ള ആഭരണങ്ങളാണ് കവർച്ച ചെയ്തത്. അലമാര കുത്തി തുറന്നായിരുന്നു കവർച്ച. കുമ്പള പൊലീസ് സ്ഥലത്തെത്തി. കേസെടുത്തു.
0 Comments