കാഞ്ഞങ്ങാട്: കൺസ്യൂമർ ഫെഡ് ജീവനക്കാരനെതിരെ മേൽ ഉദ്യോഗസ്ഥയുടെ പരാതിയിൽ പൊലീസ് കേസ്. ജീവനക്കാരൻ ഓഫീസ് സമയം കഴിഞ്ഞെത്തിയതിനാൽ ഹാജർ ബുക്കിൽ അവധി രേഖപ്പെടുത്തിയതിന് മേൽ ഉദ്യോഗസ്ഥയെ തെറിയഭിഷേകവും ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് . കൺസ്യൂമർ ഫെഡിൻ്റെ സബ് ഓഫീസും ഡിപ്പോയും പ്രവർത്തിക്കുന്ന മഡിയനിലാണ് സംഭവം. അസി. മാനേജർ ലില്ലിയുടെ പരാതിയിൽ കൺസ്യൂമർഫെഡ് മഡിയൻ ഡിപ്പോയിലെ മാർക്കറ്റിംഗ് മാനേജർ ശൈലേഷ് ബാബുവിനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഓഫീസ് സമയം കഴിഞ്ഞ് എത്തിയതിനാൽ അസി മാനേജർ ലില്ലി ഹാജർ ബുക്കിൽ അവധി രേഖപ്പെടുത്തി റീജണൽ ഓഫീസിലേക്ക് വിവരം അറിയിച്ചിരുന്നു.ഇതിൽ പ്രകോപിതനായി ശൈലേഷ് ബാബു അസി. മാനേജർ ക്കെതിരെ തിരിഞ്ഞതായാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
0 Comments