Ticker

6/recent/ticker-posts

കുളിയെ ചൊല്ലി അടി രണ്ട് പേർക്ക് പരിക്ക് , കേസുകൾ

കാസർകോട്:കുളിയെ ചൊല്ലിയുള്ള 
അടിയിൽ രണ്ട് പേർക്ക് 
പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിലെത്തിയ പരാതികളിൽ കുമ്പള പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശി എം. മിയാസ് 24 നൽകിയ പരാതിയിലാണ് ഒരു കേസ്. കോയിപ്പാടിയിലെ മനോജ് വാസുവിനെ 46 തിരെയാണ് കേസ്. കുമ്പള പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ലോട്ടറി കടക്ക് മുന്നിൽ നിൽക്കുകയായിരുന്ന പരാതിക്കാരനോടും സുഹൃത്തിനോടും രാവിലെ മുതൽ കറങ്ങുന്നുണ്ടല്ലോ നാറുന്നുണ്ടെന്നും വീട്ടിൽ പോയി കുളിച്ച് ഡ്രസ് മാറി വന്നുകൂടെ എന്ന് പറഞ്ഞ് മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്. മനോജ് വാസുവിൻ്റെ പരാതിയിൽ രണ്ട് പേർക്കെതിരെയും കേസെടുത്തു. മിയാസ്, അഷറഫ് 28 എന്നിവർക്കെതിരെയാണ് കേസ്. വീട്ടിൽ പോയി കുളിച്ച് ഡ്രസ് ഒക്കെ മാറി വന്നു കൂടെ എന്ന് ചോദിച്ചതിന് മർദ്ദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments