രണ്ട് പേർക്ക് പരിക്കേറ്റു. ചെമ്മട്ടം വയൽ മുത്തപ്പൻ തറ അപ്പാട്ടി ക്വാർട്ടേഴ്സിന് സമിപത്താണ് അപകടം. കൂളിയങ്കാലിലെ സി. കെ. സിദ്ദീഖ് 46, ചെമ്മട്ടം വയലിലെ ബാലകൃഷ്ണൻ 45 എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ കോട്ട ഭാഗത്ത് നിന്നും ചെമ്മട്ടം വയൽ ഭാഗത്തേക്ക് വന്ന കാർ നിർത്തിയിട്ടിരുന്ന സിദീഖിൻ്റെ സ്കൂട്ടറിലും സമീപം നിന്നിരുന്ന സിദ്ദീഖിനെയും ഇടിച്ചു. എതിരെ ബാലകൃഷ്ണൻ ഓടിച്ചു വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments