Ticker

6/recent/ticker-posts

ഇൻഷൂറൻസ് സർട്ടിഫിക്കറ്റിൽ തീയ്യതി തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം

കാസർകോട്:ഇൻഷൂറൻസ് സർട്ടിഫിക്കറ്റിൽ തീയ്യതി തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം. പരാതിയിൽ യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചോള മണ്ഡലം ഇൻഷൂറൻസ് കമ്പനി മാനേജർ എസ്. ആദർശ് കുമാറിൻ്റെ പരാതിയിൽ വിദ്യാനഗർ സ്വദേശി അഹമ്മദ് ജംഷിദിനെതിരെയാണ് കേസെടുത്തത്. വാഹന ഉടമയായ പ്രതി, കാസർകോട് പൊലീസിൽ റിപ്പോർട്ട് ചെയ്ത കേസിലെക്കായി കമ്പനിയുടെ പേരിൽ ഉണ്ടായിരുന്ന കാലാവധി കഴിഞ്ഞ ഇൻഷൂറൻസ് സർട്ടിഫിക്കറ്റിൽ തീയതി തിരുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments