Ticker

6/recent/ticker-posts

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് അബോധാവസ്ഥയിൽ

കാസർകോട്:കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് അബോധാവസ്ഥയിലായി. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിൽസയിൽ തുടരുകയാണ്. കുമ്പള അടുക്ക ഷിഹാബ്സ്കൂളിന് സമീപത്തെ മുഹമ്മദ് സാലിമിനാണ് 48 പരിക്കേറ്റത്. വീട്ടിലേക്ക് പോകുന്ന സമയം യുവാവ് സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അടുക്കജംഗ്ഷനിലാണ് അപകടം. അപകടമുണ്ടാക്കിയ കാർ ഡ്രൈവറുടെ പേരിൽ കുമ്പള പൊലീസ് കേസെടുത്തു, തലക്കാണ് പരിക്ക്.
Reactions

Post a Comment

0 Comments