Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ജയിൽ ചാടാൻ പ്രതിയുടെ ശ്രമം, അടുക്കളയുടെ മുകളിൽ കയറിയ യുവാവിനെ പിടികൂടി

കാഞ്ഞങ്ങാട് : മോഷണക്കേസിലെ പ്രതിജയിൽ ചാടാൻ ശ്രമം. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും ചാടാനാണ് ശ്രമമുണ്ടായത്. ഇന്ന് രാവിലെ 7.50 മണിയോടെ സെല്ലിൽ നിന്നും ദിനചര്യക്കായി പുറത്തിറക്കിയപ്പോഴാണ് സംഭവം.കിച്ചണിന് മുകളിൽ കയറി ജയിൽ ചാടാൻ ശ്രമിച്ചെന്ന് ജയിൽ അധികൃതർ പറഞ്ഞു. ബദിയഡുക്ക പൊലീസ് റജിസ്ട്രർ ചെയ്ത കേസിലെ റിമാൻഡ് പ്രതി സുഹൈലാണ് ജയിൽ ചാടാൻ ശ്രമിച്ചത്.  സെല്ലിൽ തിരികെ കയറ്റുന്നതിനിടെയാണ് സംഭവം.ജയിൽ അധികൃതർ കണ്ട് ഉടൻ പിടികൂടി സെല്ലിലാക്കി. ജുലൈ 31 മുതൽ പ്രതി ഇവിടെ റിമാൻഡിലാണ്. ജയിൽ സൂപ്രണ്ട് എൻ. ഗിരീഷ് കുമാറിൻ്റെ പരാതിയിൽ ജയിൽ ചാടാൻ ശ്രമിച്ചതിന് പ്രതിക്കെതിര ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments