കാഞ്ഞങ്ങാട്: 48 മണിക്കൂറിനിടെ നാല് ക്ഷേത്ര മോഷണങ്ങൾ നടത്തിയ വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി. മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഉൾപ്പെടെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുട്ടി മോഷ്ടാക്കൾക്ക് ആണ് പിടി വീണത്.ബേക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ രണ്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഹാേസ്ദുർഗ് പൊലീസ് ആണ് പിടികൂടിയത്.മഡിയൻ ക്ഷേത്രപാലക ക്ഷേത്രം, രാവണേശ്വരം പെരും തൃക്കോവിൽ അപ്പൻ ക്ഷേത്രം ചിത്താരി രാമൻകുന്നിലെ ഭജനമഠം എന്നിവിടങ്ങളിലും രാവണീശ്വരത്തെ തന്നെ മറ്റൊരു ക്ഷേത്രത്തിലുമായിരുന്നു കവർച്ച.മഡിയനിലും രാവണീശ്വരത്തും ഭണ്ഡാരങ്ങളാണ്കവർന്നത്.രാമൻകുന്ന് ഭജനമഠത്തിൽ മേശവലിപ്പിലുള്ള പണവും കവർന്നിരുന്നു.2000 രൂപ ഭണ്ഡാരത്തിൽ നിന്നും നിന്നും 10000 രൂപ മേശവലിപ്പിൽ നിന്നുമാണ് കവർന്നത്.പിടിയിലായ വിദ്യാർഥികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു . രാവണീശ്വരം പെരും തൃക്കോവിൽ അപ്പൻ ക്ഷേത്ര പൂജാരി മോഷ്ടാക്കളെ മുഖാമുഖം കണ്ടിരുന്നു. പൂജാരി ഓർമ്മിച്ചെടുത്ത ബൈക്ക് നമ്പർ കണ്ടെത്തിയാണ് അന്വേഷണത്തിൽ തുമ്പായത്.ബൈക്ക് നമ്പർ പരിശോധിച്ചപ്പോൾ പിടിയിലായ കുട്ടിയുടെ പിതാവിന്റെ പേരിലുള്ളതാണ് ബൈക്കെന്ന് വ്യക്തമായി. ഇതിന് പിന്നാലെ പോയതോടെ ബൈക്ക് ഉപയോഗിക്കുന്നത് മകനാണെന്ന് കണ്ടെത്തി.പിന്നീട് മറ്റൊരു കുട്ടിയെയും തിരിച്ചറിഞ്ഞു.
0 Comments