കടുത്ത പ്രതിഷേധം.
രാത്രി ആശുപത്രിയിലേക്ക് പന്തം കൊളുത്തി മാർച്ച് നടത്തിയും പ്രതിഷേധം.കള്ളാർ, ബളാൽ, കുറ്റിക്കോൽ,പനത്തടി ഉൾപ്പെടെ ഉള്ള മലയോരത്തെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആണ് രാത്രികാല ഡോക്ടർമാരുടെ സേവനങ്ങൾ നിർത്തലാക്കിയത്. ഡോക്ടർമാരുടെ
ലാബ് ടെക്നീഷ്യൻമാരുടെ കുറവും നികത്തി ജനങ്ങൾക്കായി മുഴുവൻ സമയവും സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂടംകല്ല് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം നിർത്തലാക്കിയത് ആരോഗ്യ വകുപ്പ് ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്നും, ഉത്തരവാധിത്വം നിറവേറ്റേണ്ട ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളോട് നീതി പുലർത്തണമെന്നും, ധാർമികതയുടെ പേരിൽ ആരോഗ്യ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. സി. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം. സൈമൺ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യാ, രേഖ,, കെ. ഗോപി, ബി. അബ്ദുള്ള,പി.എ.ആലി, ബേബി ഏറ്റിയാപ്പിള്ളിൽ,സന്തോഷ് , ചാക്കോ സംസാരിച്ചു.
0 Comments