സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അധ്യക്ഷനായി.
പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത, സൗണ്ട് പാർക്ക് അക്കാദമി സിഇഒയും റേഡിയോ നെല്ലിക്കയുടെ അവതാരകനുമായ ബാലകൃഷ്ണൻ പെരിയ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. കെ സജീവൻ, വൈസ് പ്രിൻസിപ്പൽ രവി കുമാർ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ജവഹർ നവോദയ വിദ്യാലയത്തിന്റെ പിടിസി കോഡിനേറ്റർ മാരായ ടി എം സുബ്രഹ്മണ്യൻ, കെ നാരായണൻ കാവുങ്കൽ, ഐ പി ശ്രീരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കാസർകോട് ജവഹർ നവോദയ വിദ്യാലയത്തിൽ ആരംഭിക്കുന്ന റോഡ് ഷോ സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ജനുവരി 30ന് തിരുവനന്തപുരത്ത് സമാപിക്കും.
ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ,ആത്മഹത്യ പ്രവണത, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ അധ്യാപകർ, രക്ഷാകർത്താക്കൾ പൊതുസമൂഹം എന്നിവർക്കിടയിൽ ബാലനീതി, പോക്സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ അറിയിച്ചു.
0 Comments