Ticker

6/recent/ticker-posts

മാവുങ്കാൽ ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഏഴ് പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ, കവർന്നത് പിതാവിനെ ആശുപത്രിയിൽ കൊണ്ട് വന്ന യുവതിയുടെ ആഭരണം, സ്വർണം ആവിക്കരയിലെ വീട്ടിൽ നിന്നും കണ്ടെടുത്തു

കാഞ്ഞങ്ങാട് :മാവുങ്കാൽ സഞ്ജിവിനി
 ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഏഴ് പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾ ദിവസങ്ങൾക്കകം അറസ്റ്റിലായി. കള്ളാർ ഒക്ലാവിലെ എ. സുബൈർ 23,ആവിക്കര കെ.എം. കെ ക്വാർട്ടേഴ്സിലെ കെ.മുഹമ്മദ് ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് 28 എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കാഞ്ഞങ്ങാട്ട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത മുഴുവൻ ആഭരണങ്ങളും പ്രതി താമസിക്കുന്ന ആവിക്കരയിലെ ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു. ഹോസ്ദുർഗ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കാസർകോട് കോടതിയിൽ ഹാജരാക്കി. ബളാൽകല്ലം ചിറയിലെ കുതിരുമ്മൽ അഷറഫിൻ്റെ ഓട്ടോയുടെ ഡാഷ് ബോക്സ് കുത്തി തുറന്ന് ഏഴ് വളകൾ കവരുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു കവർച്ച. അഷറഫിൻ്റെ ഭാര്യയുടെ സഹോദരൻ്റെ ഭാര്യയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇവർ വഴുതി വീണ പിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയതായിരുന്നു. സി. സി. ടി. വിദൃശ്യം ലഭിച്ചതാണ് പ്രതികൾ പെട്ടന്ന് കുടുങ്ങാൻ കാരണമായത്. ആഷിഖ് കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments