പേർ അറസ്റ്റിൽ. സംഘത്തിൽ നിന്നും പൊലീസ്
ഓട്ടോറിക്ഷയും ബുളളറ്റും പിടിച്ചു. രാത്രിയോടെയാണ് നിർത്തിയിട്ട ഓട്ടോയിൽ നിന്നും മയക്ക് മരുന്നുമായി മൂന്ന് പേരെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ടെന്ന് കരുതുന്ന ആളുടെ ബുള്ളറ്റാണ് ഓട്ടോയുടെ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം പൊസോട്ട് സത്യടുക്ക ഹിന്ദുസ്ഥാൻ ഗ്രൗണ്ടിനടുത്ത് നിന്നുമാണ് പ്രതികൾ പിടിയിലായത്. ആദർശ് നഗറിലെ അൻസാർ 36 , മഞ്ചേശ്വരം സെക്കൻഡ് ഗേറ്റിനടുത്തെ സിറാജുദീൻ 24, പള്ളം മച്ചം പാടിയിലെ അഹമ്മദ് സൈഫുദീൻ 21എന്നിവരാണ് പിടിയിലായത്. 3.39 ഗ്രാം എം.ഡി.എം.എ, വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രതികളുടെ മൊബൈൽ ഫോണുകളും വാഹനങ്ങളും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments