കാഞ്ഞങ്ങാട് :
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുതിയ കോട്ട കാരാട്ട് റോഡ് ജംഗ്ഷനിലാണ് അപകടം. ഹോസ്ദുർഗ് തെരുവത്തെ കെ.ബാലകൃഷ്ണനാണ് 60 പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും തെരുവത്ത് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം. ബാലകൃഷ്ണൻ്റെ പരാതിയിൽ അപകടമുണ്ടാക്കിയ സ്കൂട്ടർ യാത്രക്കാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments