Ticker

6/recent/ticker-posts

കാറിടിച്ച് ട്രാൻസ്ഫോമർ തകർന്നു, വൻ അപകടം ഒഴിവായി, രണ്ട് പേർക്ക് പരിക്ക്, അഞ്ചര ലക്ഷത്തിൻ്റെ നഷ്ടമെന്ന് വൈദ്യുതി വകുപ്പ്

കാഞ്ഞങ്ങാട് :കാറിടിച്ച് ട്രാൻസ്ഫോമർ തകർന്നു. 160 കെ.വി.എ
ട്രാൻസ്ഫോമർ പാടെ തകർന്നു. 
വൻ അപകടമാണ് ഒഴിവായത്.
രണ്ട് പേർക്ക് അപകടത്തിൽ പരിക്ക്. അഞ്ചര ലക്ഷത്തിലേറെ രൂപയുടെ 
 നഷ്ടമെന്ന് വൈദ്യുതി വകുപ്പ്.
 മൗവ്വൽ തച്ചങ്ങാട് ജംഷനിൽ  നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമർ ഇടിച്ച് തകർക്കുകയായിരുന്നു.
 മംഗലാപുരംവിമാനതാവളത്തിൽപോയി തിരിച്ച് വരുന്നതിനടയിൽ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു.
 മൗവ്വലിൽ ഇഡലി നിർമ്മാണ കേന്ത്രം നടത്തുന്ന മലപ്പുറം സ്വദേശിക്കും പൊയിനാച്ചി സ്വദേശിക്കും പരിക്ക് പറ്റി ബേക്കൽ പൊലീസും കെ.എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി. 570082 രൂപയുടെ നഷ്ടമെന്ന കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ സന്ദീപ് സുധീറിൻ്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments