Ticker

6/recent/ticker-posts

യു.എം.അബ്ദുൾ റഹ്മാൻ മുസ്ലിയാർ അന്തരിച്ചു

കാസർകോട്:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുതിർന്ന നേതാവ് യു.എം. അബ്ദുൾ റഹ്മാൻ മുസ്ലിയാർ വിടവാങ്ങി. 86 വയസായിരുന്നു.
മൊഗ്രാലിലെ വീട്ടിലായിരുന്നു  അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.​ ഖബറടക്കം കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വൈകീട്ട്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് (MIC) ഉൾപ്പെടെയുള്ള നിരവധി മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.വിനയവും പാണ്ഡിത്യവും ഒത്തുചേർന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിലെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് ദശകങ്ങളോളം അദ്ദേഹം നേതൃത്വം നൽകി. ഭാര്യമാർ: മേൽപ്പറമ്പിലെ സഖിയ പരേതയായ മറിയം.
മക്കൾ: യു. എം. മുജീബ് റഹ്‌മാൻ ,
മുഹമ്മദലി, ശിഹാബ് ,
ഫസലു റഹ്‌മാൻ ,
നൂറുൽ അമീൻ ,
അബ്ദുല്ല ഇർഫാൻ,
ഖദീജ ,
മറിയം ശാഹിന ,
ആയിഷ  ഷാഹിദ .
Reactions

Post a Comment

0 Comments