കാഞ്ഞങ്ങാട് : ഹണിട്രാപ്പ് കേസിലെ പരാതിക്കാരനെതിരെ 17 കാരിയെ പീഡിപ്പിച്ചതിന് ഹോസ്ദുർഗ് പൊലീസ് പോക്സോ കേസെടുത്തു. കാഞ്ഞങ്ങാട്ടെ വീട്ടിൽ പീഡിപ്പിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്നവർ വീട്ടിൽ നിന്നും പുറത്ത് പോയ സമയം തനിച്ചായിരുന്നുവെന്നും ഈ സമയം പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂർ ചക്കരകല്ല് പൊലീസ് റജിസ്ട്രർ ചെയ്ത ഹണിട്രാപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശി ക്കെതിരെയാണ് കേസ്. ഹണി ട്രാപ്പ് പരാതിയിൽ 17 കാരിയെയും മറ്റൊരു സ്ത്രീയ ടക്കം 4 പേർക്കെതിരെ നേരത്തെ ചക്കരകല്ല് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പെട്ട പെൺകുട്ടിയുടെ പരാതിയിലാണ് കേസ്' സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് കാഞ്ഞങ്ങാട്ടെ ത്തി ച്ച് ഒരു വീട്ടിൽ വച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി 10 ലക്ഷം ആ വശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
0 Comments