കാഞ്ഞങ്ങാട് :ലോഡ്ജിൽ നിന്നും 75 ഗ്രാം എം.ഡി.എം എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് ലോഡ്ജ് റെയിഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിയ തന്നോട്ട് കലാം നഗറിലെ ഗ്രൂപ് ടെൻ പ്ലാസ എന്ന ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ നിന്നുമാണ് എം.ഡി എം എ കണ്ടെടുത്തത്. കൊളത്തൂർ മഞ്ഞനടുക്കം വീട്ടിൽ കെ. അബ്ദുൽ ഷരീഫ് 30 ആണ് പിടിയിലായത്. 75.11 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്ന് പുലർച്ചെ 3. 30 മണിക്ക് ആണ് പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർ സി.സന്തോഷ് എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി. എസ്. സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് , അതുൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
0 Comments