കഠാര കുത്തേറ്റുൾപെടെ പരിക്കേറ്റ
നാല് പേരെ മംഗലാപുരത്തെയും കാഞ്ഞങ്ങാട്ടേയും
ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ സെൻട്രൽ ചിത്താരി സ്കൂളിന് സമീപം റോഡിലാണ് സംഘർഷം. പരിക്കേറ്റവരിൽ ഐ.ടി ഐ വിദ്യാർത്ഥികളുമുണ്ട്. ഹൈദർ അലി, ഷബീർ, തൻവീർ എന്നിവരെ കുത്തും അടിയേറ്റും മംഗലാപുരം ആശുപത്രിയിൽ ഉൾപെടെ പ്രവേശിപ്പിച്ചു. പൂച്ചക്കാട്ടെ മനാസിനെ 25അക്രമത്തിൽ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിത്താരിയിലെ ഹോട്ടലിൽ ചായ കുടിക്കാൻ കയറിയ സമയം മനാസിർ ഉൾപെടെ മൂന്ന് പേർ ആക്രമിക്കുകയും കുത്തിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മനാസിർ പറയുന്നു. പൊലീസ് അന്വേഷിക്കുന്നു.
0 Comments