Ticker

6/recent/ticker-posts

ഉപേക്ഷിച്ച ഇലക്ട്രിക് ഇരുമ്പ് പ്ലേറ്റിലെ ദ്വാരത്തിൽ ആറു വയസുകാരൻ്റെ കൈ വിരൽ കുടുങ്ങി, രക്ഷകരായി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :ഉപേക്ഷിച്ച ഇലക്ട്രിക് 
ഇരുമ്പ് പ്ലേറ്റിലെ ദ്വാരത്തിൽ ആറു വയസുകാരൻ്റെ കൈ വിരൽ കുടുങ്ങി. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും വീട്ടുകാർക്ക് കുട്ടിയുടെ
കൈവിരൽ പുറത്തെടുക്കാനായില്ല. ഒടുവിൽ
രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.കാഞ്ഞങ്ങാട്  സൗത്തിലെ  കാശിനാഥൻ്റെ കൈവിരൽ ആണ് ഉപേക്ഷിച്ച ഇലക്ടിക്കൽ ആവശ്യത്തിനു ഉപയോഗിക്കുന്ന ഇരുമ്പു പ്ലേറ്റിലെ ദ്വാരത്തിൽ കുടുങ്ങിയത്. ഇതു മാറ്റാൻ പിതാവ് ഷിജുവും സുഹൃത്തുക്കളും ഏറെ നേരം ശ്രമിച്ചെങ്കിലും വേർപെടുത്താനാകാത്തതിനാൽ  കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.  കട്ടി കൂടിയ ഇരുമ്പു തകിട് ആയതിനാൽ ഏറെ ശ്രമകരമായാണ് സേനാംഗങ്ങൾ  മുറിച്ചു മാറ്റിയത്
ഫയർ ആൻ്റ് റെസ്ക്യുഓഫിസർമാരായ ഇ.ടി മുകേഷ് , വിവി ലിനേഷ്, പി. അനിലേഷ്, എ സുധിൻ , കെ. എം. ലതീഷ്, എം മിഥുൻമോഹൻ ,  അനുരാഗ് എൻ ബാബു, ഹോഗാർഡ് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് മുറിച്ചു മാറ്റിയത്.
Reactions

Post a Comment

0 Comments