കാഞ്ഞങ്ങാട്: ശരത്ത് ലാൽ ,
കുപേഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പെരിയ കല്യോട്ടും പരിസരങ്ങളിലും പൊലീസ് സുരക്ഷ. തച്ചങ്ങാട്ട് കോൺഗ്രസും എൽ.ഡി.എഫും പതാക സ്ഥാപിച്ചതിനെ
തുടർന്ന് ഇന്ന് രാവിലെ മുതൽ തച്ചങ്ങാട് പൊലീസ് ബന്തവസ്
തുടരുകയാണ്. സി. എച്ച്. കുഞ്ഞമ്പു എം.എൽ എ നയിക്കുന്ന എൽ.ഡി.എഫ്ജാഥക്ക് തച്ചങ്ങാട്ട്
വൈകീട്ട് സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സി.പി.എം ഇവിടെ പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. ശരത് ലാൽ , കൃപേഷ് രക്തസാക്ഷിത്വവുമായി ബന്ധപെട്ട് കോൺഗ്രസ് ഇരുവരുടെയും ഛായാചിത്രവും പതാകയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന്
വെെകീട്ട് കല്യോട്ട് നടക്കുന്ന
രക്തസാക്ഷി ദിനാചരണം കർണാടക ആഭ്യന്തരമന്ത്രി ബി.പരമേശ്വരയാണ് ഉദ്ഘാടനം ചെയ്യുന്നത്.
വൈകുന്നേരം രാജ്മോഹൻ ഉണ്ണിത്താൻ എ.പി,
യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷ്, ഏഐസിസി ദേശീയ ജനറൽ സിക്രട്ടറി ശംസീർ അൻസാർ ഖാൻ പങ്കെടുക്കും. കതസാക്ഷികൾക്ക് വേണ്ടി പണിയുന്ന സ്മാരക മന്ദിയത്തിൻ്റെ ശിലാസ്‌ഥാപന കർമ്മം നടക്കും.
0 Comments