ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് പയ്യന്നൂർ പെരുമ്പയിലാണ് കൂട്ട വാഹനാപകട മുണ്ടായത്. മൂന്ന് ബുള്ളറ്റ്, ബൈക്കുകളും കാറും ടിപ്പർ ലോറിയും അപകടത്തി പെടുകയായിരുന്നു. തായിനേരി സ്വദേശി എം.പി. കാസിം 47 ആണ് മരിച്ചത്. കാറിനും ലോറിക്കും ഇടയിൽ കുടുങ്ങിയാണ് ബുള്ളറ്റ് ഓടിച്ചിരുന്ന കാസിം മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നാഷണൽ പെർമിറ്റ് ലോറിയും അപകട സ്ഥലത്തുണ്ടായിരുന്നു. ബൈപ്പാസ് ജംഗ്ഷനിലെ അപകടസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചു കൂടി. മീൻ ലോറി
ട്രാഫിക് കുരുക്കിൽ കുടുങ്ങിയ ടിപ്പറിലിടിക്കുകയും ടിപ്പർ മുന്നിലുണ്ടായിരുന്ന ബുള്ളറ്റിലും ബുള്ളറ്റ് മുന്നിലുണ്ടായിരുന്ന കാറിലും ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മീൻ ലോറിയുടെ
0 Comments