കാഞ്ഞങ്ങാട് :പെൺകുട്ടിയിൽ നിന്നും സ്വർണാഭരണം തട്ടിയെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ്
പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഹോസ്ദുർഗ് പൊലീസിൽ പരാതിയെത്തിയിരുന്നു. പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോയി ആഭരണം കവർന്നെന്ന വിവരം പൊലീസിനെ ആശങ്കയിലുമാക്കി. ഹോസ്ദുർഗ്
പൊലീസ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് ബേക്കൽ പൊലീസിലും പരാതിയെത്തിയതും പോക്സോ പ്രകാരം കേസെടുത്തതും.
0 Comments