Ticker

6/recent/ticker-posts

ഓട്ടോറിക്ഷയിൽ വച്ച് എലിവിഷം കഴിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ഓട്ടോറിക്ഷക്കകത്ത് വച്ച് എലിവിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ചികിൽസക്കിടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് മരണം. പുലിക്കോട് കരിപ്പാത്തിലെ പരേതനായ മോഹനൻ്റെ മകൻ പി. സനൽ കുമാർ 36 ആണ് മരിച്ചത്. കഴിഞ്ഞ 3 ന് രാത്രി 7.30 മണിയോടെ ഒളവറയിൽ സ്വന്തം ഓട്ടോയിൽ എലിവിഷം കഴിച്ച് കാണുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മുൻ പ്രവാസിയാണ്. അമ്മ സരോജിനി.
ഭാര്യ: രഹ്ന . മക്കൾ: അനയ്, അഭയ് . സഹോദരങ്ങൾ: സജിത, സവിത .
Reactions

Post a Comment

0 Comments