Ticker

6/recent/ticker-posts

കല്ലിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞു, രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : റോഡരികിൽ ഇറക്കി വച്ചിരുന്ന ചെത്ത്കല്ലിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ
രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഒടയംചാൽ നായിക്കയം വളവിലാണ് അപകടം. കോളിച്ചാലിലെ രാജൻ്റെ കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒടയംചാൽഭാഗത്ത് നിന്നും പരപ്പഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments