Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് പരിശോധന: 29 ലക്ഷം രൂപയും സ്വർണവുമായി കാഞ്ഞങ്ങാട് സ്വദേശികൾ പിടിയിൽ

കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 29 ലക്ഷം രൂപയും 97.300 ഗ്രാം സ്വർണ്ണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ കാസർകോട് പൊലീസും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കാഞ്ഞങ്ങാട് ബല്ല മേലങ്കോട്ട് സ്വദേശി രോഹിത് ഉത്തം സലൂംഖേ 37, കോട്ടച്ചേരി എൽ.ഐ.സി ഓഫീസിന് സമീപം താമസിക്കുന്ന തുക്കറാം ഹമ്പി റാവു ചവാൻ 60 എന്നിവരാണ് പള്ളം  കറന്തക്കാട് റോഡിൽ വച്ച് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും. 
കാസർകോട് എ.എസ്.പി. അച്യുത് അശോകിന്റെ നേതൃത്വത്തിൽ കാസർകോട് എസ്.ഐ. നെജിൽ രാജ്, മൗഷമി, നാരായണൻ , പ്രൊബേഷനറി എസ്.ഐ. പ്രജിത്ത്, എ.എസ്.ഐ. ഷാജു, ചന്ദ്രശേഖരൻ സി.പി.ഒ.മാരായ നീരജ്, ഷജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Reactions

Post a Comment

0 Comments