കാഞ്ഞങ്ങാട് :രണ്ടിടത്ത് നിന്നും ചൂതാട്ട സംഘങ്ങളെ പൊലീസ് പിടികൂടി കേസെടുത്തു. പൊലീസിനെ കണ്ട് നിരവധി പേർ ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ കണ്ടപണം പൊലീസ് കസ്റ്റഡിയിലെടുത്തു. തുരുത്തിയിൽ കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ട അഞ്ച് പേരെ ചന്തേര പൊലീസ് പിടികൂടി. 4120 രൂപ പിടികൂടി. അടൂർ കള്ള് ഷാപ്പിന് സമീപം കുലുക്കി കുത്ത് ചൂതാട്ടം നടത്തിയ ഒരാളെ ആദൂർ പൊലീസ് പിടികൂടി. എട്ട് പേർ ഓടി രക്ഷപ്പെട്ടു. 3000 രൂപ പിടികൂടി.
0 Comments