Ticker

6/recent/ticker-posts

ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം തട്ടി, ഉല്ലാസ് കൃഷ്ണനെതിരെ വീണ്ടും കേസ്

കാഞ്ഞങ്ങാട് :ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും നാലര ലക്ഷം രൂപ തട്ടി.
ഉല്ലാസ് കൃഷ്ണനെതിരെ വീണ്ടും പൊലീസ് കേസ്. വിസ വാഗ്ദാനം ചെയ്ത്
ഏഴ് ലക്ഷം രൂപ വാങ്ങി പിന്നീട് രണ്ടര ലക്ഷം രൂപ തിരികെ നൽകുകയും നാലര ലക്ഷം തിരികെ നൽകാതെ ചതി ചെയ്തെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. പരപ്പ പാമ്പങ്ങാനം തൈ വളപ്പിൽ പി.ടി..വികാസിൻ്റെ 33 പരാതിയിലാണ് കേസ്. 2024 ജൂൺ, ജുലൈമാസങ്ങളിലായാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments