കാസർകോട്:വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. കഴിഞ്ഞ 15ന് വൈകീട്ട് 3 മണിയോടെ വീട്ടിൽ നിന്നും പോയ 27 കാരനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോയിപ്പാടി കുണ്ടങ്കാറടുക്കയിലെ ചന്ദ്രശേഖരൻ്റെ മകൻ ഹരിപ്രസാദിനെയാണ് കാണാതായത്. ബന്ധു കെ. അജയകുമാറിൻ്റെ പരാതിയിലാണ് കേസ്.
0 Comments