Ticker

6/recent/ticker-posts

ഏഴ് കിലോ വ്യാജ സ്വർണവും സ്വർണ കണ്ണികളുമായി നാല് പേർ അറസ്റ്റിൽ

കാസർകോട്:ഏഴ് കിലോ വ്യാജ സ്വർണവും സ്വർണ കണ്ണികളുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട പ്രസ് ക്ലബ്ജംഗ്ഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് 6.941 കിലോഗ്രാം ആഭരണങ്ങൾ കണ്ടെത്തിയത്. 7.58 ഗ്രാം സ്വർണകണ്ണികളും സ്വർണനൂലും
 കാൽ ലക്ഷത്തോളം രൂപയും പിടികൂടി. പ്രതികൾ കാസർകോട്ട് തട്ടിപ്പിനെത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കർണാടക മാണ്ഡ്യ രംഗപട്ടണ സ്വദേശികളായ ജീവൻ ലാൽ 59, ഗണേഷ് സോളാങ്കി 53, ഹരിലാൽ 37, അർജുൻ കിസാൻ സോളാങ്കി 30 എന്നിവരാണ് പിടിയിലായത്. സ്വർണാഭരണമെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കോപ്പറും കാഡ്മിയയും കലർത്തിയ ആഭരണങ്ങളാണ് കണ്ടെത്തിയത്. ക്യാരറ്റ് കുറഞ്ഞ സ്വർണകണ്ണിയും നൂലും കാണിച്ച് വ്യാജ സ്വർണം വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments