കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് അടച്ച് പൂട്ടിയ കടയുടെ പിറകിൽ മരിച്ച നിലയിൽ കണ്ട ആളെ തിരിച്ചറിഞ്ഞു. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾ മാവുങ്കാലിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. അമ്പലത്തറ ഏഴാംമൈൽ കുണ്ടിലടുക്കത്തെ കല്യാണിയും ബന്ധുക്കളുമാണ് മൃതദേഹം ഏറെറടുത്തത്. ഇവരുടെ സഹോദരൻ നാരായണനാണ് 62 മരിച്ചത്. നാരായണന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ബിരിക്കുളം നെല്ലിയറയാണ് ജന്മസ്ഥലം. ഇടക്ക് ഏഴാംമൈലിലെ സഹോദരിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. സ്ഥിരമായി കാഞ്ഞങ്ങാട്ട് കാണാറുണ്ട്. ഹോട്ടൽ ജോലി ഉൾപെടെ ചെയ്തിരുന്നു. ടിബിറോഡിന്
സമീപം മുഗൾ ബെഡ് സെൻ്റർ എന്ന അടച്ച് പൂട്ടിയ കടയുടെ പിറക് വശം ഒഴിഞ്ഞ പറമ്പിൽ ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട് റിപ്പോർട്ട് പ്രകാരം ഹൃദയ സംബന്ധമായ രോഗമാണ് മരണകാരണം.
0 Comments