ഉച്ചക്ക് 12.50ഓടെ കുമ്പള ടൗണിലെ ബദിയടുക്ക റോഡിലുള്ള ഹോട്ടൽ രാജ്കമലിന് മുൻവശത്ത് വെച്ചാണ് പിടിയിലായത്. പ്രതിയുടെ കൈവശം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 5.4 ലിറ്റർ കർണാടക വിദേശ മദ്യവും എക്സൈസ് സംഘം കണ്ടെടുത്തു.
കുമ്പള എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എം. വി. ജിജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതിക്കെതിരെ അബ്കാരി നിയമത്തിലെ 58-ാം വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് പ്രതിയെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജിജിൻ്റെ ഒപ്പം പ്രിവൻ്റീവ് ഓഫീസർ മൊയ്തീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, ധനേഷ്, ശ്രീനാഥ്, പ്രസന്നൻ എന്നിവർ കൂടി പങ്കെടുത്തു.
0 Comments