Ticker

6/recent/ticker-posts

ഗൾഫിലേക്ക് പോയ മകൻ പത്ത് വർഷമായി തിരിച്ചെത്തിയില്ല, ഉള്ളുരുകി മാതാപിതാക്കൾ

കാഞ്ഞങ്ങാട് : വിദേശത്ത് ജോലി തേടി പോയ ഏക മകനെ പത്ത് വർഷമായി കാണാത്തതിനെ തുടർന്ന് ഉള്ളുരുകുകയാണ് മാതാപിതാക്കൾ. അമ്പലത്തറ സ്വദേശി എസ്.ജെ. നിവാസിൽ ജയേഷിനെ 37 ആണ് കാണാതായത്. 14 വർഷം മുൻപ് യു.എ.ഇ ലേക്ക് ജോലി തേടി പോയതാണ് മൂന്ന് വർഷത്തിന് ശേഷം തിരിച്ചു വന്ന് വീണ്ടും പോയി. പിന്നീട് ഇടക്ക് വിളിക്കുമെങ്കിലും കഴിഞ്ഞപത്ത് വർഷങ്ങൾക്കിടെ ഒരിക്കൽ പോലും നാട്ടിൽ വന്നില്ല. രണ്ട് വർഷം മുൻപ് വരെ അമ്മയെ വിളിക്കാറുണ്ടായെങ്കിലും ഇപ്പം രണ്ട് വർഷമായി ഒരു വിവരവുമില്ലെന്ന് മാതാപിതാക്കളായ ജയനും ലക്ഷ്മിയും പറഞ്ഞു. താൻ ഡെങ്കിപ്പനിബാധിച്ച് ദുബായിൽ ആശുപത്രിയിലാണെന്ന് അമ്മ ലക്ഷ്മിക്ക് ജയേഷ് രണ്ട് വർഷം മുൻപ് മൊബൈൽ സന്ദേശമയച്ചിരുന്നു. അതിനുശേഷം മകനെക്കുറിച്ച് വിവരമൊന്നുമില്ല. ദുബായിൽ ബേക്കറിയും റസ്റ്ററൻ്റുമടക്കമുള്ള സ്ഥാപനത്തിൽ ജോലിചെയ്യുന്നുവെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും ഏതു സ്ഥാ പനത്തിലാണെന്നോ താമസ മെവിടെയാണെന്നോ യു.എ .ഇ.യിലെനാട്ടുകാർക്കും അറിയില്ല. നാട്ടുകാരായ പ്രവാസികൾ ദുബായിൽ പല ഭാഗത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ജയേഷിന്റെ സഹോദരി സരിതയും ഭർത്താവ് രമേശനും യു .എ.ഇയിലുള്ള നാട്ടുകാരോ ടെല്ലാം അന്വേഷിച്ചെങ്കിലും ആർക്കും ജയേഷിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മറുപടി. ജോലി ഉപേക്ഷിച്ചായാലും മകൻ തിരിച്ചെത്തിയാൽ മതിയെന്ന് ജയൻ ഉത്തരമലബാറിനോട് പറഞ്ഞു. ഇല്ലെങ്കിൽ അമ്മയെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ ! എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജയൻ്റെ മൊബൈൽ നമ്പർ: 0091 9446987687 നമ്പറിൽ അറിയിക്കണം. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കും നോർക്കയിലുമുൾപ്പെടെ പരാതി നൽകി മകൻ്റ തിരിച്ചു വരവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മാതാപിതാക്കളും കുടുംബവും. 

Reactions

Post a Comment

0 Comments