Ticker

6/recent/ticker-posts

പള്ളി പൊളിച്ചു പണിയുന്നതിനെ ചൊല്ലിയുള്ള സംഘർഷം, സ്ത്രീകളുടെ പരാതിയിൽ നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പള്ളി പൊളിച്ചു പണിയുന്നതിനെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപെട്ട്
സ്ത്രീകളുടെ പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജപുരം കരുപളാക്കൽ ജോസഫിൻ്റെ ഭാര്യ ചിന്നമ്മ 74, രാജപുരം പൂഴിക്കാലായിൽ ഡെയ്സി തോമസ് 40 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ എം.ജെ. ലൂക്കോസ്, കെ.സി. തോമസ്, സ്റ്റീഫൻ, ഒ. കെ. തോമസ് എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. രാജപുരം
പള്ളി ഗ്രൗണ്ടിൽ വച്ച് കോടതി നിയോഗിച്ച കമ്മീന്
മുന്നിൽ കാര്യങ്ങൾ വിശദീകരിക്കവെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments