കാസർകോട്:ബാംഗ്ലൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് സംശയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30 മണിയോട്ടെ ബസ് വെയിറ്റിംഗ് ഷെഡിൽ സംശയ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗ്ളുരു സ്വദേശികളായ സി. അമിത്ത്18, യോഗേഷ് 21, ജഗൻ 18 എന്നിവരെയാണ് ആദൂർ ഇൻസ്പെക്ടർ എം.വി. വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആദൂർ കുണ്ടാർ ബസ് വെയിറ്റിംഗ് ഷെഡിൽ സംശയ സാഹചര്യത്തിൽ കാണുകയായിരുന്നു. സ്ഥലത്ത് വന്നതിനെ കുറിച്ചുള്ള പൊലീസിൻ്റെ ചോദ്യത്തിന് വൃക്തമായ ഉത്തരം ലഭിക്കാതെ വന്നതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments