Ticker

6/recent/ticker-posts

യുവാവിൻ്റെ മൃതദേഹം മാണിക്കോത്ത് റെയിൽ പാളത്തിനരികിൽ

കാഞ്ഞങ്ങാട്: നീലേശ്വരംകണിച്ചിറ യുവാവിൻ്റെ മൃതദേഹം മാണിക്കോത്ത് റെയിൽ പാളത്തിനരികിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.20 മണിയോടെ മാണിക്കോത്ത് പാളത്തിനരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണിച്ചിറ നാലു പുരപ്പാട്ടിൽ എൻ.പി. റസാഖിൻ്റെ മകൻ എൻ.പി. ഷബീർ 32 ആണ് മരിച്ചത്. കഴിഞ്ഞ 12 ന് വൈകുന്നേരം മുതൽ യുവാവിനെ കാൺമാനില്ലായിരുന്നു. ട്രെയിൻ തട്ടിയതാണോ, ട്രെയിനിൽ നിന്നും വീണതാണോ എന്ന് വ്യക്തമല്ല. പോക്കറ്റിൽ ട്രെയിൻ ടിക്കറ്റ് ഉണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments