Ticker

6/recent/ticker-posts

നിർത്തിയിട്ട പാൽ വണ്ടി പിന്നോട്ട് ഓടി മറിഞ്ഞു

കാഞ്ഞങ്ങാട് :നിർത്തിയിട്ട പാൽ വണ്ടി ഇറക്കത്തിൽ പിന്നോട്ട് ഓടി മറിഞ്ഞു. നൂറ് കണക്കിന് ലിറ്റർ പാൽ നശിച്ചു. ഡ്രൈവർ തൊട്ടടുത്ത കടയിൽ പാൽ കൊടുക്കാൻ പുറത്തിറങ്ങിയ സമയത്തായിരുന്നു വാഹനം പിന്നോട്ട് നീങ്ങി മറിഞ്ഞത്. പരപ്പ പുളിയം കുളത്ത് ഇന്ന് രാവിലെയാണ് അപകടം. എളനാട് കമ്പനിയുടെ പാൽ വിതരണം ചെയ്യുന്ന ടെമ്പോയാണ് അപകടത്തിൽ പെട്ടത്. വലിയ ഇറക്കമുള്ള പ്രദേശത്ത് വാഹനം തനിയെ കൂടുതൽ ഓടാതെ തൊട്ടടുത്ത് തന്നെ തല കീഴായി മറിഞ്ഞത് വലിയ അപകടം ഒഴിവാക്കി. പാൽ റോഡിൽ ഒഴുകി.
Reactions

Post a Comment

0 Comments