കാഞ്ഞങ്ങാട്:യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാതി 11 മണിയോടെ ഉറങ്ങാൻ കിടന്ന യുവതിയെ ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് അതിർത്തിയിലെ വലിയ പറമ്പ മാടക്കാൽ മീത്തൽ ഗിരിജയുടെ മകൾ അഞ്ജന 24 ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതികഴിഞ്ഞ ദിവസമായിരുന്നു വീട്ടിലെത്തിയത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments