Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കാർ കൊണ്ട് മറ്റൊരു കാറിൽ ഇടിപ്പിച്ചു, യുവാക്കളെ വാൾ കൊണ്ട് വെട്ടി, എട്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് കാർ കൊണ്ട് മറ്റൊരു കാറിൽ ഇടിപ്പിക്കുകയും കാറിൽ ഉണ്ടായിരുന്ന യുവാക്കളെ വാൾ കൊണ്ട് വെട്ടുകയും ചെയ്തു. ഇത് സംബന്ധിച്ച്
എട്ട് പേർക്കെതിരെ വധശ്രമത്തിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മീനാപ്പീസിൽ ഇന്ന് പുലർച്ചെ 3.15 നാണ് സംഭവം. അജാനൂർ നിത്യാനന്ദ നിവാസിൽ കെ.കെ. സജിത്ത് 35, അജാനൂരിലെ അനൂപ് 34 എന്നിവർക്കാണ് വെട്ടേറ്റത്. സജിത്തിൻ്റെ പരാതിയിൽ ദിലീപ്, രഞ്ജിത്ത്, രജനീഷ് , സുഭാഷ്, കാർത്തിക്, റോണിത്ത്, അഭിജിത്ത്, ദീപീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അജാനൂർ കടപ്പുറത്ത് നിന്നും പുലർച്ചെ കാറിൽ പുഞ്ചാവി യിലേക്ക് പോകവെ രണ്ട് കാറുകളിലായി എത്തിയ സംഘം ഒരു കാർ കൊണ്ട് പരാതിക്കാരുടെ കാറിൽ ഇടിപ്പിച്ചു, മറ്റൊരു കാർ കുറുകെ ഇട്ടു. വാൾ കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പ് വടി കൊണ്ട് അടിക്കുകയും വാൾ കൊണ്ട് കഴുത്തിൽ വെട്ടുന്ന സമയം ഒഴിഞ്ഞു മാറിയതിനാൽ മരണത്തിൽ നിന്നും രക്ഷപെട്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കല്ലെടുത്തിട്ട് കാറിന് കേട് പാട് വരുത്തിയെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments