Ticker

6/recent/ticker-posts

കുരങ്ങിനെ കാണിക്കാൻ കൂട്ടിക്കൊണ്ട് പോയ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വർഷം കഠിന തടവ്

കാഞ്ഞങ്ങാട് :കുരങ്ങിനെ കാണിക്കാൻ കൂട്ടിക്കൊണ്ട് പോയ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്സോ കോടതി.
പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക്  30 വർഷം  കഠിന തടവും  35000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക തടവിനും ആണ് ശിക്ഷ 
 ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11വയസ് പ്രായമുള്ള ആൺ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. വലിയ പറമ്ഇടയിലക്കാട് മാടപ്പള്ളി വീട്ടിൽ എം.ബിന്ദു മാർഎന്ന നന്ദനെ 53യാണ് ശിക്ഷിച്ചത്.
2024 മാർച്ച് 3 ന്
 ഉച്ചക്ക്  1.15 മണിക്ക് കുട്ടിക്ക് കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ്  ലൈംഗിക ഉദ്ദേശത്തോടെ പ്രതിയുടെ സ്കൂട്ടറിൽ   കൂട്ടിക്കൊണ്ടുപോയി. തുടർന്ന്
 പ്രതിയുടെ വീട്ടിൽ വെച്ച്   കുട്ടിയെ ഗൗരവ തരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ  കേസിലാണ് ഇന്ന് 
സ്പെഷ്യൽ  കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഓഫൻസസ്  അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  പി.എം. സുരേഷ്ശിക്ഷ  വിധിച്ചത്.
പോക്സോ ആക്ട്  6(1) r/w 5(m)പ്രകാരം 20 വർഷം  കഠിന തടവും 25,000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും, ഇന്ത്യൻ ശിക്ഷ നിയമം 370(4) പ്രകാരം 10 വർഷം കഠിന തടവും, 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ  ഇൻസ്‌പെക്ടർ  ആയിരുന്ന ജി.പി. മനുരാജ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.


Reactions

Post a Comment

0 Comments