Ticker

6/recent/ticker-posts

സ്കൂളിൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നു, ഗ്യാസ് അടുപ്പിന് തീപിടിച്ചു

കാഞ്ഞങ്ങാട് : ചെമ്മട്ടം വയൽ ബല്ലഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നു. പാചകപുരയിലെ ഗ്യാസ് അടുപ്പിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി അപകടസാധ്യത ഒഴിവാക്കി. അടുപ്പിൻ്റെ ഗ്യാസ് പൈപ്പിനാണ് തീ പിടിച്ചത്. ഗ്യാസ് സിലിണ്ടറിലേക്ക് പടരും മുൻപ് ഫയർ ഫോഴ്സിന് തീയണക്കാനായി. കത്തിയ പൈപ്പ് ഫയർ ഫോഴ്സ് സിലിണ്ടറിൽ നിന്നും വേർപ്പെടുത്തി സുരക്ഷിതമാക്കി. സംഭവ സമയത്ത് കുട്ടികളെ ക്ലാസ് മുറിയിൽ നിന്നും ഒഴിപ്പിച്ച് സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു.
Reactions

Post a Comment

0 Comments