കേന്ദ്രസർക്കാരിനെതിരെ പറയാൻ കുഞ്ഞാലിക്കുട്ടിക്ക് ധൈര്യമില്ല.
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്
കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കുഞ്ഞാലിക്കുട്ടി തയ്യാറാണോ ?
ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേത് ബിജെപിക്ക് അനുകൂലമായ നിലപാട് എന്നും
എം.വി ഗോവിന്ദൻ കാസർകോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ടിപി വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത്
പ്രതിപക്ഷo സഭയിൽ ഉന്നയിക്കുന്നത് അവർക്ക് മറ്റൊരു വിഷയവും ഉന്നയിക്കാൻ ഇല്ലാത്തതിനാൽ എന്ന് സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആർക്കൊക്കെ പരോൾ കിട്ടുന്നുവെന്ന് നോക്കിയല്ല സർക്കാരിന്റെ പ്രവർത്തനമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.
0 Comments