Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തും ബോട്ട് കച്ചവടങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയതായി പരാതി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും മഞ്ചേശ്വരത്തും ബോട്ട് കച്ചവടങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയതായുള്ള പരാതിയിൽ ഹോസ്ദുർഗ് , മഞ്ചേശ്വരം പൊലീസും കേസുകൾ റജിസ്ട്രർ ചെയ്തു. കർണാടക മഹാകല്ലിപടപ്പു സ്വദേശി അബ്ദുൾ റഹ്മാൻ്റെ പരാതിയിൽ പ്രജീഷിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു, ഫിഷിങ് ബോട്ട് ഫിഷറീസ് വകുപ്പിൻ്റെ റജിസ്ട്രേഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ച് 16 ലക്ഷം രൂപയുടെ വിൽപ്പനകരാർ ഉണ്ടാക്കി പണം
കൈപ്പറ്റി
കരാറിന് വിപരീതമായി പ്രവർത്തിച്ചെന്ന പരാതിയിലാണ് കേസ്. മഞ്ചേശ്വരം പൊസോട്ടിലെ വസന്ത 77 യുടെ പരാതിയിൽ മുഹമ്മദ് കുഞ്ഞി, മൊയ്തീൻ, കുഞ്ഞി, മുസ്തഫ എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൽസ്യബന്ധന ബോട്ട് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപ വാങ്ങിയ ശേഷം ബോട്ട് മറ്റാർക്കോ വിറ്റെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments