പ്രകോപനം പ്രതിയും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്താനുള്ള തീരുമാനമാണെന്നും വ്യക്തമായി. കുഞ്ചത്തൂർ ഹിൽ ടോപ്പ് നഗറിലെ സഫീന ക്വാർട്ടേഴ്സിൽ
താഹിറയുടെ മകൾ മറിയം ജുമൈല 18 യാണ് കൊല്ലപ്പെട്ടത്. പിതാവ് ഉമർ ഫാറൂഖിനെതിരെ മഞ്ചേശ്വരം പൊലീസ് കൊലക്കുററത്തിന് കേസെടുത്തു. ബന്ധുഖദീജത്ത് സഫീന 31 യുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇവരുടെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ;
കുബനൂർ തുമ്മിനാട് ഹിൽടോപ് നഗർ എന്ന സ്ഥലത്ത് ഉപ്പയും ഉമ്മയും ഇളയമ്മയും മകളുമൊന്നിച്ച് താമസ്സിച്ചു വരുന്ന സഫീനയുടെ വീട്ടിൽ വച്ച് പ്രതിയും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളിൽ മധ്യസ്ഥ ചർച്ച നടക്കവേ 2 ന് 3 30 മണിക്ക് പ്രതി തന്റെ മകളേയും ഭാര്യയേയും സഫീനയുടെ ഉപ്പയേയും കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടേയും കരുതലോടും കൂടി മാരകായുധമായ കത്തിയുമായി വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതി തന്റെ ഭാര്യയെ തള്ളിയിടാൻ ശ്രമിക്കുകയും ആ സമയം സംഭവസ്ഥല ഹാളിലേക്ക് കടന്നു വന്ന മകളുടെ കഴുത്തിലേക്ക് പ്രതി തന്റെ കത്തികുത്തിയിറക്കി പരിക്കേൽപ്പിക്കുകയും ചെയ്തു. ഹാളിലുണ്ടായിരുന്ന ഭാര്യയേ മന:പൂർവ്വം കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടു കൂടി കത്തികൊണ്ടു കുത്തിയ സമയം സഫീനയുടെ ഉപ്പ പ്രതിയെ ബലമായി തടഞ്ഞു മാറ്റി. ആ സമയം പ്രതി ഉപ്പയുടെ കാലിന് കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു .പ്രതിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കു പറ്റി ബോധരഹിതയായി വീണ മകളെ മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിനു കാരണം പ്രതിയുമായുള്ള വിവാഹ ബന്ധം ഭാര്യ വേർപെടുത്താൻ തീരുമാനിച്ചതു സംബന്ധിച്ച വിരോധമാണെന്നും പരാതിയിൽ വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
0 Comments