Ticker

6/recent/ticker-posts

ബസ് കയറിപ്പോയ12 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട് :ബസ് കയറിപ്പോയ12 വയസുകാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. പുഞ്ചാവിയിൽ നിന്നും ഇന്നലെ ഉച്ചക്ക് 11.45 മണിക്ക് കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസിൽ കയറി പോയ കുട്ടിയെയാണ് കാണാതായത്. മരക്കാപ്പുകടപ്പുറം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഞ്ചാവിയിലെ പ്രശാന്തൻ്റെ മകൻ അതുലിനെയാണ് കാണാതായത്. കാഞ്ഞങ്ങാട്ടേക്ക് കിച്ചു ബസിൽ കയറി പോയ ശേഷം കാണാതായെന്നാണ് പരാതി. ബന്ധു പുഞ്ചാവിയിലെ പി.വിനുവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments