കാസർകോട്:13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 43 കാരി അറസ്റ്റിൽ. പാചകക്കാരിയായ യുവതിയാണ് അറസ്റ്റിലായത്. കാസർകോട് വനിത സെൽ എസ്.ഐ അജിതയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ, യുവതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് പഠിക്കുന്ന പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റലിൽ പാചകക്കാരിയാണ് യുവതി. ഈ സമയത്തായിരുന്നു ലൈംഗിക പീഡനം. യുവതിക്കെതിരെ പോക്സോ പ്രകാരമാണ് വനിത പൊലിസ് സ്റ്റേഷനിൽ കേസെടുത്തിട്ടുള്ളത്.
0 Comments