പിതാവിനെതിരെ പൊലീസ് കേസെടുക്കുകയും സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ 11 ന് പൊടി പള്ളത്ത് നിന്നും ബദിയഡുക്ക പൊലീസ് സ്കൂട്ടർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്നടുക്ക സ്വദേശിയായ 55 കാരനെ തിരെ കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിനാണ് കേസ്. മഞ്ചേശ്വരം പൊലീസ് ഇന്ന് ഉച്ചക്ക് 17 കാരൻ ഓടിച്ച സ്കൂട്ടർ ഉപ്പളയിൽ നിന്നും പിടികൂടി. വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി നിരവധി കുട്ടി ഡ്രൈവർമാർ രണ്ട് ദിവസത്തിനിടെ പൊലീസ് പിടിയിലായിട്ടുണ്ട്.
0 Comments