Ticker

6/recent/ticker-posts

ബസ് ഇടിച്ചു മറിഞ്ഞ ഹൈമാസ്റ്റ് വിളക്ക് കാൽ വൈദ്യുതി ലൈനിൽ തട്ടി നിന്നു, നീലേശ്വരത്ത് ഒഴിവായത് വലിയ അപകടം

കാഞ്ഞങ്ങാട്ബസ് ഇടിച്ചു മറിഞ്ഞ ഹൈമാസ്റ്റ് വിളക്ക് കാൽ വൈദ്യുതി ലൈനിൽ തട്ടി നിന്നു.
നീലേശ്വരത്ത് ഒഴിവായത് വലിയ അപകടമാണ്. ഒരാഴ്ച മുൻപ് തുറന്നുകൊടുത്ത നീലേശ്വരം ബസ് സ്റ്റാൻഡിലാണ് ബസ്സിടിച്ച് വലിയ വിളക്കു കാൽ മറിഞ്ഞു വീണത്. പിന്നോട്ടെടുത്ത കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വിളക്ക് കാലിൻ്റെ അടിഭാഗം ഇളകുകയും വൈദ്യുതി ലൈനിൻ്റെ കൂട്ടത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇത് മൂലം വിളക്കു കാൽ താഴെ വീണില്ല. ബസുകൾക്ക് തിരിയാൻ ഇടമില്ലാത്ത സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു.

Reactions

Post a Comment

0 Comments