കാഞ്ഞങ്ങാട് :21 വയസുകാരനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉദിനൂർ മാച്ചിക്കാടിലെ രാജൻ്റെ മകൻ ആദിത്യൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ന് ഉറങ്ങാൻ കിടന്നതായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments