കാഞ്ഞങ്ങാട് : നാടിന്റെ നന്മ വിളിച്ചോതി സമുഹ നോമ്പ് തുറ ശ്രദ്ധേയമായി. മരക്കാപ്പ് കടപ്പുറത്തെ 200 ഓളം പേർ അംഗങ്ങളായുള്ള എന്റെ നാട് വാട്ട്സപ്പ് കൂട്ടായ്മയുടെ പേരിലാണ് നോമ്പ് തുറ നടന്നത്.
മരക്കാപ്പ് നാടിന്റെ സമഗ്ര മേഖലയിലും, ജാതി മത രാഷ്ട്രീയത്തിന് അധീതമായി സേവന പ്രവർത്തനം നടത്തുന്നതാണ് എന്റെ നാട് എന്ന വാട്സാപ്പ് കൂട്ടയ്മ.
പൊതുപ്രവർത്തകനായ ശരത്ത് മരക്കാപ്പാണ് ഗ്രൂപ്പിന്റെ അഡ്മിൻ.
സിയറാത്തിങ്കര പള്ളിയും, മുകാംബിക ദേവിക്ഷേത്രവും, ദണ്ഡൻ ദേവലായവും വയൽക്കണ്ടി മുത്തപ്പൻ മടപ്പുരയും അയ്യപ്പ ഭജന മഠവും മരക്കാപ്പ് നാടിന്റെ ചൈതന്യമായി നിലകൊള്ളുന്നു. മാനവ സൗഹൃദം നിലനിർത്തി പ്രവർത്തിക്കുന്ന ഇത്തരം കുട്ടായ്മകളുടെ പ്രവർത്തനം എന്നും നിലനിൽക്കണമെന്ന് ഉദ്ഘാടകനായ സിയാറത്തിങ്കര ജുമാ മസ്ജിദ് പ്രസിഡന്റ് അഷറഫ് അഷറഫി പറഞ്ഞു. വാർഡ് കൗൺസിലർ സുമതി ടിച്ചർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ സായിദാസ്, നഗരസഭ കൗൺസിലർമാരായ സീമ,ഗായത്രി, ഗ്രൂപ്പ് മെമ്പർമാരായ ഷാനിദ്, അക്ബർ അലി, അബ്ദുൾ കലാം, ടി.വി. രതീഷ്, നിസ്സാം ഫലാഹ് സംസാരിച്ചു. സ്ത്രീകൾ കുട്ടികൾ ഉൾപെടെ
0 Comments