യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി നഗ്ന വീഡിയോ എടുത്ത കേസിലെ പ്രതി ബംഗ്ളുരുവിൽ ഹോസ്ദുർഗ് പൊലീസിൻ്റെ പിടിയിലായി.
ഇഖ്ബാൽ ജംഗ്ഷനിൽ
നിന്നും അജാനൂർ
കൊളവയൽ യുവാവിനെ കാറിൽ കൊണ്ട് പോയി പെപ്പർ സ്പ്രെ അടിച്ച് നഗ്ന ഫോട്ടോ എടുത്ത സംഭവത്തിലാണ് അറസ്റ്റ്. ബംഗ്ളുരു സ്വദേശിയും കുമ്പള ത്യാഗരാജ നഗറിലെ സി. കെ. കേതൻ 26 ആണ് പിടിയിലായത്. പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു. എസ്. ഐ ജിജേഷിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
5 പേർക്കെതിരെ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കൊളവയലിലെ ടി.എ. ഷഹാദിനെ 37 യാണ് മർദ്ദിച്ച ശേഷം സ്പ്രെ അടിച്ച് നഗന ഫോട്ടോ പകർത്തിയത്. കൊളവയലിലെ അഫ്സൽ മറ്റ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെയുമാണ് കേസ്'. മറ്റ് പ്രതികൾ ഒളിവിലാണ്.
0 Comments